ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 21 നവം‌ബര്‍ 2020 (07:20 IST)
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു. ആൻഡമാൻ തീരത്തോട് ചേർന്ന് രൂപപ്പെടുന്ന ന്യൂനമർദ്ദം ബുധനാഴ്ചയോടെ ശക്തിയാർജ്ജിച്ച് ശ്രീലങ്കയ്ക്കും തമിഴ്നാടിനുമിടയിലൂടെ നീങ്ങും.ഇതോടെ സംസ്ഥനത്ത് വീണ്ടും ശക്തമാകും എന്ന് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നിലവിൽ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വടക്കോട്ടുനീങ്ങി ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായി മാറും. ഇതോടെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിയ്ക്കുമെങ്കിലും മഴ കുറയാനാണ് സാധ്യത.

എന്നാൽ അടുത്ത ആഴ്ചയോടെ മഴ വീണ്ടും ശക്തമാകും. കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ ലഭിയ്ക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരളത്തിൽ ചില ജില്ലകളിൽ കനത്ത മഴയും, വടക്കൻ ജില്ലകലീൽ ഭാാഗികമായ മഴയുമായിരിയ്ക്കും ലഭിയ്ക്കുക. മഴയ്ക്കൊപ്പം കാറ്റും മിന്നലുമുണ്ടാകാൻ സാധ്യതയുണ്ട്. അന്തരീക്ഷം തെളിയും എന്നതിനാൽ താപനിലയിലും മാറ്റം വരാൻ സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ താപനില വർധിയ്ക്കാനാണ് സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :