നോട്ടുനിരോധനം അധാര്‍മികം‍; എഴുപതുകളിലെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് സമാനമെന്നും ഫോബ്‌സ് മാഗസിന്‍

ന്യൂഡല്‍ഹി, ശനി, 24 ഡിസം‌ബര്‍ 2016 (10:27 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി അപ്രതീക്ഷിതമായി നടപ്പാക്കിയ നോട്ടു നിരോധനം അധാര്‍മികമാണെന്ന് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സ് മാഗസിന്‍. ഇന്ത്യയിലെ നോട്ട് നിരോധനം അധാര്‍മികമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് വലിയ ക്ഷതമേല്പിക്കുമെന്നും മാസിക വ്യക്തമാക്കി.
 
സാധാരണക്കാരന്റെ ജീവിതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഭരണകൂടം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ നടപടി നിര്‍ധനരായ ഒരു ജനതയെ കൂടുതല്‍ അസമത്വത്തിലേക്ക് എത്തിക്കുമെന്നും ഫോബ്‌സ് ചൂണ്ടിക്കാട്ടുന്നു.
 
മണിക്കൂറുകളോളമാണ് സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകള്‍ എ ടി എം കൌണ്ടറുകള്‍ക്ക് മുന്നില്‍ ഇപ്പോഴും വരി നില്‍ക്കുന്നത്. രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്ന 85 ശതമാനം പിന്‍വലിച്ചിട്ട് ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എഴുപതുകളില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണത്തോടും 1975-77 ലെ അടിയന്തരാവസ്ഥയോടുമാണ് ഫോബ്‌സ് ഉപമിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
നോട്ടുനിരോധനം ഫോബ്‌സ് മാഗസിന്‍ സമ്പാദ്യം Finance Newdelhi ന്യൂഡല്‍ഹി Note Demonetisation

Widgets Magazine

വാര്‍ത്ത

news

ഇന്നും നാളെയും ബാങ്ക് അവധി; എടിഎമ്മുകളും കാലി

നോട്ടു പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ നിത്യേന 250 കോടി രൂപയാണ് ...

news

ദുര്‍മന്ത്രവാദത്തിന് ബാലിക ഇരയായി; അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം നടന്നതായി റിപ്പോര്‍ട്ടുകള്‍. ...

news

അഞ്ചേരി ബേബി കൊലക്കേസ്; എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

അഞ്ചേരി ബേബി കൊലക്കേസില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി സമര്‍പ്പിച്ച വിടുതല്‍ ...

Widgets Magazine