ജോര്‍ജ് വിഷയം: ചര്‍ച്ച പൂര്‍ത്തിയായി, തീരുമാനം നാളെയെന്ന് ഉമ്മന്‍ചാണ്ടി

Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (17:41 IST)
പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച പൂര്‍ത്തിയായെന്നും തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തരമായി മറ്റൊരു പരിപാടിയില്‍ സംബന്ധിക്കാന്‍ പോയതിനാലാണ് തീരുമാനം നാളത്തേക്കു മാറ്റിയതെന്നാണ് സൂചന. ജോര്‍ജ് വിഷയത്തില്‍ തായാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ജോര്‍ജ് വിഷയത്തില്‍ യു ഡി എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ വിവരങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും കൊല്ലത്ത് ഒരു പരിപാടിയ്ക്ക് പോകണ്ടതുകൊണ്ട് തീരുമാനം നാളെയെ ഉണ്ടാകുകയുള്ളുവെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ചര്‍ച്ചയില്‍ സമവായമായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും പ്രതികരണത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. ചര്‍ച്ചയില്‍ പി സി ജോര്‍ജും കെ എം മാണിയും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ മുന്നണി നേതൃത്വം പ്രതിസന്ധിയിലാകുകയായിരുന്നു. പി സി ജോര്‍ജിനെ യുഡി എഫില്‍ സെക്യുലര്‍ പാര്‍ട്ടിയുമായി തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം കെ എം മാണിക്ക് ഒട്ടും സ്വീകാര്യമല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :