നെയ്യാറ്റിന്‍കര|
Last Modified വെള്ളി, 18 സെപ്റ്റംബര്‍ 2015 (19:13 IST)
കടന്നല് കുത്തേറ്റു 98 കാരനായ വൃദ്ധന് മരിച്ചു. കൊല്ലയില്‍ പനയ്ക്കാട്ടുകോണം ജി.എസ്.ഭവനില്‍ എം.ലക്ഷ്മണന് നാടാരാണു ഇത്തരത്തില്‍ മരണമടഞ്ഞത്.
ഭാര്യ പരേതയായ ഭഗവതി. മക്കള്‍ റസ്സലമ്മ, പാലമ്മ, താമര, സരോജം, വിലാസിനി, ശാന്ത, വസന്ത, സുരേന്ദ്രന്, പരേതനായ സുന്ദരന്‍ എന്നിവര്‍.
വീട്ടിനടുത്തുള്ള വലിയ കടന്നല് കൂട് ഇളകി ലക്ഷ്മണന് നാടാരെ കൂട്ടമായി കുത്തുകയായിരുന്നു എന്ന് അയല്‍ക്കാര്‍ പറഞ്ഞു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.