യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായി

ആലപ്പുഴ| എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 26 ഓഗസ്റ്റ് 2020 (19:53 IST)
യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ അയാളുടെ പിതാവിനെ പോലീസ് അറസ്‌റ് ചെയ്തു. ആലപ്പുഴ പാലസ് വാര്‍ഡില്‍ ചിറയില്‍ വീട്ടില്‍ വിനോദ് എന്ന മുപ്പത്താറുകാരന്‍ മരിച്ചതുമായാണ് ഇയാളുടെ പിതാവ് വിഷ്ണുവിനെ പോലീസ് അറസ്‌റ് ചെയ്തത്.

വിനോദിനെ ഓഗസ്‌റ് പന്ത്രണ്ടിന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വാടക വീട്ടില്‍ താമസിക്കുകയായിരുന്നു
ഇവര്‍. വിനോദ് തലേ ദിവസം മദ്യപിക്കുകയും
ബഹളം ഉണ്ടാക്കി കൂവുകയും ചെയ്തിരുന്നു. സ്ഥിരമായി മദ്യപിച്ച് ബഹളം ഉണ്ടാക്കുക ഇവരുടെ പതിവായിരുന്നതിനാല്‍ പല സ്ഥലത്ത് നിന്നും വീട്ടുകാര്‍ ഇവരെ ഇറക്കിവിട്ടിട്ടുണ്ട്. ഇതൊഴിവാക്കാനായി വിനോദിന്റെ കൂവല്‍ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വിഷ്ണു വിനോദിന്റെ വായ് പൊത്തിപ്പിടിച്ചിരുന്നു.

എന്നാല്‍ മദ്യലഹരിയില്‍
ഇതല്പം കടന്ന കൈ ആയിപ്പോയി.ശ്വാസം മുട്ടി വിനോദ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിനോദിന്റെ മരണകാരണം ശ്വാസം മുട്ടിയാണെന്നു തെളിഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവാണ് പ്രതിയെന്നു തെളിഞ്ഞത്. വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :