എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (16:15 IST)
ബാലരാമപുരം: കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ബാലരാമപുരം നരുവാമൂട് വെള്ളാപ്പള്ളി സായി നിവാസിൽ രാജേഷ് - ചന്ദ്രകല ദമ്പതികളുടെ മകൻ ഗോകുൽ (17) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പള്ളിച്ചൽ അയണിമൂട് കാവിനടുത്തുള്ള കുളത്തിലാണ് ഗോകുലും കൂട്ടുകാരും കുളിക്കാനെത്തിയത്. നീന്തൽ അറിയാത്ത ഗോകുൽ കുളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഈ സമയം കൂട്ടുകാർ കരയിൽ ഇരിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ ഗോകുലിനെ നേമം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെങ്ങാന്നൂർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച രാഹുൽ. വീടിനടുത്തുള്ള സ്ഥലത്തു പഠിക്കാൻ പോയ ശേഷമാണ് കുളിക്കാനിറങ്ങിയത്. സഹോദരൻ രാഹുൽ.