കാട്ടാക്കട|
Sajith|
Last Modified ബുധന്‍, 13 ജനുവരി 2016 (15:09 IST)
മരിക്കാന്‍ കിണറ്റില്‍ ചാടിയ ആളെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. എന്നാല്‍ മരിക്കാന്‍ തയ്യാറെടുത്ത ആള്‍ തുടര്‍ന്ന് തൂങ്ങിമരിച്ചു.
കാട്ടാക്കട തൂവല്ലൂര്‍ക്കോണം നിധിവെട്ടുവിള റീനാ ഭവനില്‍ തങ്കരാജ് എന്ന അന്‍പത്തഞ്ചുകാരനാണ് തൂങ്ങിമരിച്ചത്.
ആത്മഹത്യ ചെയ്യാനായി തങ്കരാജ് ഞായറാഴ്ച രാവിലെ വീട്ടിലെ കിണറ്റില്‍ ചാടി. വിവരം അറിഞ്ഞ് കാട്ടാക്കട നിന്ന് ഫയര്‍ഫോഴ്സ് എത്തി ചില്ലറ പരിക്കുകളോടെ ഇയാളെ രക്ഷപ്പെടുത്തി. ആശുപത്രിയില്‍ ചികിത്സ നടത്തുകയും ചെയ്തു.
എന്നാല്‍ പുറത്തിറങ്ങിയ ഇയാള്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചു. മരണ കാരണം അറിവായിട്ടില്ല. ഭാര്യ വസന്ത. മക്കള്‍ റീന രാജ്, റിനി രാജ്, റിനു രാജ്.