രേണുക വേണു|
Last Modified വ്യാഴം, 11 മെയ് 2023 (21:02 IST)
മോഖ തീവ്ര ചുഴലിക്കാറ്റായി മാറി. വീണ്ടും ശക്തി പ്രാപിച്ച് മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറി ബംഗ്ലാദേശ്-മ്യാന്മാര് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ പ്രകടമായി ബാധിക്കില്ല.
അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ ലഭിക്കും. ഇന്ന് രാത്രി കാസര്‍ഗോഡ് ജില്ലയില്‍ അടക്കം മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിച്ചേക്കും.