മോക്ക ചുഴലിക്കാറ്റ് ഇന്ന് കര തൊടും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

രേണുക വേണു| Last Modified ഞായര്‍, 14 മെയ് 2023 (12:04 IST)


മോക്ക ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ബംഗ്ലാദേശ്, മ്യാന്മാര്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.

മോക്ക ചുഴലിക്കാറ്റ് തീരം തൊടുന്ന സമയത്ത് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാണ് പ്രവചിക്കുന്നത്. അതിനാല്‍ ബംഗ്ലാദേശിലും മ്യാന്മാറിലും കനത്ത നാശനഷ്ടത്തിനു സാധ്യതയുണ്ട്. അതേസമയം, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തത്തിന് തടസമില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :