വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന പരസ്യതട്ടിപ്പ് കൂടുന്നു; തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ നമ്പരില്‍ പൊലീസിനെ ബന്ധപ്പെടണം

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 7 ഏപ്രില്‍ 2024 (09:57 IST)
വീട്ടിലിരുന്ന് കൂടുതല്‍ പണം സമ്പാദിക്കാം എന്ന പരസ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജ ജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂര്‍വം പ്രതികരിക്കുക. മൊബൈല്‍ ഫോണിലേയ്ക്ക് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം നല്‍കുമെന്നു പറയുകയും അതനുസരിച്ച് പണം നല്‍കുകയും ചെയ്യുന്നു. പറഞ്ഞ പണം സമയം കിട്ടിയതില്‍ ആകൃഷ്ടനായ ഇര കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാകുന്നു. ഇര വലയില്‍ വീണെന്ന് മനസ്സിലാക്കുന്ന തട്ടിപ്പുകാര്‍, ടാസ്‌കില്‍ തുടര്‍ന്ന് പങ്കെടുക്കാന്‍ കൂടുതല്‍ പണം ചോദിക്കുന്നു.

ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ സമയത്തിനുള്ളില്‍
വലിയൊരു തുക തട്ടിപ്പുകാര്‍ കൈക്കലാക്കിയിരിക്കും. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :