എ കെ ജെ അയ്യര്‍|
Last Modified ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (19:16 IST)
കണ്ണൂർ : കണ്ണർ ജില്ലയിൽ സൈബർ തട്ടിപ്പുകൾ ഗണ്യമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം ജില്ലയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകളുടെ എണ്ണം 10 ആയി ഉയർന്നു.
പത്തു കേസുകളിലായി ആകെ 8 ലക്ഷം രൂപയാണ് പലർക്കും നഷ്ടമായത്. ഇതിനൊപ്പം പയ്യന്നൂർ പോലീസിൽ വെള്ളൂർ കാറമേൽ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തു 12.55 ലക്ഷം തട്ടിയെടുത്തു എന്നാണുളളത്.
സമാനമായി വാട്ട്സാപ്പ് വഴി പാർട്ട് ടൈം ജോലി കിട്ടുമെന്ന് മെസേജ് കണ്ട് പണം നിക്ഷേപിച്ച കണ്ണൂർ നഗരവാസിക്ക് നഷ്ടപ്പെട്ടത് 2.93 ലക്ഷം രൂപയാണ്.
ഇതുപോലെ വാട്സാപ്പിലൂടെ ഷെയർ ട്രേഡിംഗ് നടത്തിയ മയ്യിൽ സ്വദേശിക്ക് 1.7 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
ഓൺലൈൻ വ്യാപാരത്തിനു മുതിർന്ന മരുന്ന് വ്യാപാരിക്ക് ഷ്ടപ്പെട്ടത് 1.35 ലക്ഷവും.
പോലീസും സൈബർ വിഭാഗവും വ്യാപകമായി മുന്നറിയിപ്പ് നൽകിയിട്ടും സൈബർ തട്ടിപ്പുകൾ വർദ്ധിക്കുകയാണ്. എങ്കിലും സൈബർ തട്ടിപ്പ് സംഭവിച്ചാൽ വിളിക്കാൻ 1930 എന്ന ഫോൺ നമ്പരും പരാതി രജിസ്റ്റർ ചെയ്യാൻ cybercrime.gov.in എന്ന പോർട്ടൽ വിലാസവും നൽകിയിട്ടുണ്ട്.