സ്വകാര്യ ചിത്രങ്ങളും വീഡിയോയും ചോദിക്കും, വലയില്‍ കുടുങ്ങുന്നത് 15 കാരന്‍ മുതല്‍ മധ്യവയസ്‌കന്‍ വരെ, ഗൂഗിള്‍ പേ വഴി പൈസ ആവശ്യപ്പെടും; ഫെയ്‌സ്ബുക്കില്‍ സജീവമായി ഹണി ട്രാപ്പ്

സ്വകാര്യ ചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്

രേണുക വേണു| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2023 (10:21 IST)

മലയാളികളെ വലയിലാക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഹണി ട്രാപ്പുമായി നോര്‍ത്ത് ഇന്ത്യന്‍ ലോബി. ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ച് വരുതിയിലാക്കി ആളുകളെ വീഴ്ത്തുകയാണ് ഇവര്‍. 15 വയസ് മുതല്‍ 60 വയസ് വരെയുള്ള ആളുകള്‍ ഈ കുരുക്കില്‍ പെടുന്നുണ്ട്.

സ്വകാര്യ ചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ആയിരം മുതല്‍ പതിനായിരം രൂപ വരെ ഗൂഗിള്‍ പേയില്‍ ആവശ്യപ്പെടുകയാണ് ഇവര്‍ ചെയ്യുന്നത്.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പേരിലാണ് ഇക്കൂട്ടര്‍ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. ഈ അക്കൗണ്ടില്‍ നിന്ന് തുടരെ തുടരെ സന്ദേശങ്ങള്‍ അയച്ച് ആളുകളുമായി സൗഹൃദം സ്ഥാപിക്കും. അതിനുശേഷം ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കും.

പരിചയമില്ലാത്ത അക്കൗണ്ടുകളില്‍ ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നാല്‍ അത് സ്വീകരിക്കാതിരിക്കുകയാണ് വേണ്ടത്. അത്തരം അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കരുത്. ഏതെങ്കിലും കാരണവശാല്‍ ഇവരുടെ ട്രാപ്പില്‍ പെട്ടുപോയാല്‍ പണം ചോദിച്ചാല്‍ കൊടുക്കരുത്. അവര്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുകയാണ് വേണ്ടത്. ആ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുകയും ഫെയ്‌സ്ബുക്ക് ഏതാനും ദിവസത്തേക്ക് ഡി ആക്ടിവേറ്റ് ചെയ്യുകയും വേണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :