കൊല്ലത്ത് റസ്റ്റോറന്റിലെ ഭക്ഷണം മോശമെന്ന് പറഞ്ഞതിന് കഴിക്കാനെത്തിയവരെ ഹോട്ടലുടമയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി

Reprentative image
അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (13:19 IST)
റസ്റ്റോറന്റിലെ ഭക്ഷണം മോശമാണെന്ന് പറഞ്ഞതിന് ഉടമയുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായി പരാതി. കൊല്ലം ബീച്ച് റോഡിലെ ഡൊണാള്‍ഡക്ക്ക് റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ഹോട്ടല്‍ ഉടമ ടൈറ്റസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു.

മങ്ങാട് സ്വദേശി ജയ സാബു എന്നയാളുടെ പരാതിയില്‍ റസ്റ്റോറന്റ് ഉടമ ടൈറ്റസിനും കണ്ടാലറിയുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്. രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന് അറിയിക്കുകയും തുടര്‍ന്ന് ഭക്ഷണത്തിന്റെ ഫോട്ടോ എടുത്തതിലെ തര്‍ക്കവുമാണ് മര്‍ദ്ദനത്തിലേക്കെത്തിയത്. പരാതിക്കാരിയെയും സഹോദരനെയും അമ്മയേയും അനുജനെയും ഹോട്ടലുടമയും സംഘവും ഉപദ്രവിച്ചെന്ന് കൊല്ലം ഇസ്സ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം ഭക്ഷണം കഴിക്കാനെത്തിയവര്‍ മര്‍ദ്ദിച്ചതായി കാണിച്ച് റസ്റ്റോറന്റ് ഉടമയും പരാതി നല്‍കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :