കൈക്കൂലി: ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ കുടുങ്ങി

കൈക്കൂലി, ആരോഗ്യ സര്‍വകലാശാല, പി സദാശിവം
തൃശൂര്‍| vishnu| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (16:35 IST)
കൈക്കൂലി കേസില്‍ കുടുങ്ങിയ ആരോഗ്യ സര്‍വകലാശാലാ രജിസ്‍ട്രാര്‍ ഡോ.ഐപ്പ് വര്‍ഗീസിനെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. കരാര്‍ നല്‍കാന്‍ കൈക്കൊലി വാങ്ങുന്നതിന്‍റെ ഒളിക്യാമറാ ദൃശ്യം സ്വകാര്യ ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണു നടപടി ഉണ്ടായത്.

സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ പി.സദാശിവം ഇതുമായി ബന്ധപ്പെട്ട വിവരം അന്വേഷിച്ച പശ്ചാത്തലത്തില്‍ ഗവേണിംഗ് കൌണ്‍സില്‍ തീരുമാന പ്രകാരമാണു വൈസ് ചാന്‍സലര്‍ ഡോ. എംകെസി നായര്‍ രജിസ്‍ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഇപ്പോള്‍ തന്നെ അഞ്ചു കേസുകള്‍ ഐപ്പ് വര്‍ഗീസിനെതിരെയുണ്ട്. നഗരത്തിലെ കാസിനോ ഹോട്ടലില്‍ വച്ചായിരുന്നു കൈക്കൂലിപ്പണം കൈമാറിയത്.

ആരോഗ്യ സര്‍വകലാശാലയുടെ തുടക്കം മുതലേ ഇദ്ദേഹമാണു രജിസ്‍ട്രാര്‍. ഡെന്‍റല്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന കാലത്തു നടത്തിയ ക്രമക്കേടുകളും റോഡു നിര്‍മ്മാണത്തിനു പതിനെട്ടു കോടി ചെലവാക്കിയതിലെ ക്രമക്കേടുകള്‍ക്കും ഇദ്ദേഹത്തിനെതിരെ പരാതികളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :