തിരുവനന്തപുരം|
Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (19:34 IST)
പിഎസ്‌സി പരീക്ഷാതട്ടിപ്പ് കേസ് പ്രതികള്‍ക്ക് നുണപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച്.
പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.
പ്രതികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിപ്പിക്കാനും ക്രൈംബ്രാഞ്ച് നീക്കം ആരംഭിച്ചു. ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവര്‍ക്ക് ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് വീണ്ടും മാതൃകാ പരീക്ഷ നടത്താനാണ് ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി ചോദിച്ചത്.
കോടതി നിര്‍ദേശപ്രകാരം പരീക്ഷാ തീയതി തീരുമാനിക്കും. ഇരുവരുടെയും ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനാണു മാതൃകാ പരീക്ഷ നടത്തുന്നത്.
നേരത്തേ ജയിലിലെത്തി ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചോദ്യ പേപ്പറില്‍നിന്നുള്ള ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും ഇരുവര്‍ക്കും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ജയിലില്‍ ഇവരെ സന്ദര്‍ശിച്ചവരെക്കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചു.