പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ

സിആര്‍ രവിചന്ദ്രന്‍| Last Updated: ചൊവ്വ, 24 ഡിസം‌ബര്‍ 2024 (19:25 IST)
പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ. തെറ്റ് ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും മതേതരത്തിന് വെല്ലുവിളിയാണ് ഇത്തരം കാര്യങ്ങളെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പാലക്കാട് തത്തമംഗലം ജിബി യുപി സ്‌കൂളില്‍ പുല്‍ക്കൂട് തര്‍ക്കപ്പെട്ടത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചിറ്റൂര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. നല്ലേപ്പിള്ളി ജിയുപി സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിനെ എതിര്‍ത്ത വ്യക്തികളുടെ സുഹൃത്തുക്കള്‍ക്ക് തത്തമംഗലത്തെ അതിക്രമത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

അതിക്രമം നടന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂളിന് സമീപം വന്നുപോയവരെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. പുല്‍ക്കൂട് തകര്‍ത്തത് ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തിയാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :