മൂന്നുവട്ടം കോഴി കൂവും മുന്‍പ് ഒറ്റുകാരനെ തിരിച്ചറിയുക, ആരാണ് ശരിക്കും ഒറ്റുകാരന്‍?

ആലപ്പുഴ| vishnu| Last Modified വെള്ളി, 20 ഫെബ്രുവരി 2015 (20:04 IST)
സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയിലെ വേദിയിലും പരിസരങ്ങളിലും വിഎസ് അനുകൂല ലഘുലേഖകള്‍ പ്രചരിക്കുന്നു. പിണറായി വിജയനെയും ജി സുധാകരനെയും രൂക്ഷമായി വിമര്‍ശിക്കുന്ന ലഘുലേഖ പുറത്തിറക്കിയത്‌ ആരാണെന്നോ ആരാണ്‌ വിതരണം ചെയ്‌തതെന്നോ അറിയില്ല. മൂന്നുവട്ടം കോഴി കൂവും മുന്‍പ് ഒറ്റുകാരനെ തിരിച്ചറിയുക എന്ന ആമുഖത്തോടെ തയ്യാറാക്കിയിരിക്കുന്ന ലഘുലേഖയില്‍ രൂക്ഷവിമര്‍ശനമാണ് പിണറായിക്കും ഔദ്യോഗിക പക്ഷത്തിനെതിരെയും ഉന്നയിച്ചിരിക്കുന്നത്.

കോഴി മൂന്ന്‌ വട്ടം കൂവുന്നതിന്‌ മുമ്പ്‌ ഒറ്റുകാരനെ തിരിച്ചറിയും എന്ന തലക്കെട്ടോടെ ജി സുധാകരനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ്‌ ലഘുലേഖയുടെ ഉള്ളടക്കം. സമ്മേളന സ്ഥലത്ത് ഇതെങ്ങനെ എത്തി എന്ന അമ്പരപ്പിലാണ് സിപി‌എം നേതൃത്വം ഇപ്പോള്‍. അതിനിടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ചര്‍ച്ചകള്‍ക്കിടെ പറഞ്ഞതും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടുന്നതില്‍ സിപി‌എം പ്രതിരോധത്തിലായിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :