കോഴിക്കോട്|
JOYS JOY|
Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (13:45 IST)
ജയസാധ്യതയുള്ള ആരുമായും കൂട്ടു കൂടുമെന്ന് എസ് എന്‍ ഡി പി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ആരോടും അയിത്തമില്ലെന്നും സി പി എമ്മുമായി സഹജരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി.
സി പി എമ്മുമായി സഹകരിക്കാന്‍ കഴിയും. എസ് എന്‍ ഡി പിയുടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ സഹായിച്ചാല്‍ തിരിച്ചും സഹായിക്കാം. ജയസാധ്യതയുള്ള ആരുമായും കൂട്ടു കൂടും. മലമ്പുഴയില്‍ വി എസിനെ സഹായിച്ചത് സമുദായപരിഗണനയില്‍ തന്നെയാണെന്നും തുഷാര്‍ പറഞ്ഞു.
പാര്‍ട്ടി എതിര്‍ത്തപ്പോള്‍ മലമ്പുഴയില്‍ സഹായിച്ചത് ആരാണെന്ന് വി എസ് മറക്കരുത്. എസ് എന്‍ ഡി പി യോഗവുമായി സഹകരണമാകാം എന്ന പൊളിറ്റ് ബ്യൂറോ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി കോഴിക്കോട് പറഞ്ഞു.
പുതുതായി തുടങ്ങുന്ന കേന്ദ്രസര്‍വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരിടാമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.