രേണുക വേണു|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (08:11 IST)
സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ 9.30-ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തും. ഇക്കുറി പതാക ഉയര്‍ത്താന്‍ മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇല്ല. പകരമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം എന്ന നിലയില്‍ ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തുന്നത്. സി.പി.എം. സംസ്ഥാന സമ്മേളനങ്ങളില്‍ കഴിഞ്ഞ കുറെ കാലങ്ങളായി വി.എസ്. ആയിരുന്നു പതാക ഉയര്‍ത്തിയിരുന്നത്. വര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഇത്തവണ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കില്ല. വി.എസ്. പങ്കെടുക്കാത്ത ആദ്യ സിപിഎം സംസ്ഥാന സമ്മേളനമാണ് ഇത്തവണത്തേത്.