ബിനീഷിന്റെ കേസിന്റെ പേരിൽ കോടിയേരി ഒഴിയേണ്ടതില്ല, അന്വേഷണ ഏജൻസികളെ തുറന്നുകാട്ടും: സിപിഎം സെക്രട്ടറിയേറ്റ്

അഭിറാം മനോഹർ| Last Modified വെള്ളി, 6 നവം‌ബര്‍ 2020 (19:37 IST)
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്‌ണൻ ഒഴിയേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. മകനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താനോ പാര്‍ട്ടിയോ ഇടപെടേണ്ടതില്ലെന്ന് കോടിയേരി സെക്രട്ടറിയേറ്റിൽ വ്യക്തമാക്കി.

ഒരു വ്യക്തിയെന്ന നിലയിൽ ബിനീഷ് കേസിനെ നേരിടും. തെറ്റ് ചെയ്‌താൽ ശിക്ഷിക്കപ്പെടട്ടെയെന്നാണ് കേസിൽ കോടിയേരിയുടെ നിലപാട്. എന്നാൽ 4 മണിക്കൂറിലധികം ബിനീഷിന്റെ കുടുംബത്തെ പൂട്ടിയിട്ട നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണക്കടത്ത്, ലൈഫ് കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ രാഷ്ട്രീയം കളിക്കുകയാണ്. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏജന്‍സികള്‍ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങൾ ജനങ്ങൾക്ക് മുൻപിൽ വിശദീകരിക്കുമെന്നും സിപിഎം സെക്രട്ടറിയേറ്റിൽ തീരുമാനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :