ബേഡകത്തേ സിപി‌എം വിമതന്മാര്‍ വീണ്ടും തലപൊക്കി

കാസര്‍കോട്| VISHNU.NL| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (18:51 IST)
സിപി‌എമ്മില്‍ വിമത ശല്യം രൂക്ഷമായ ബേഡകത്ത് വീണ്ടും പ്രശനങ്ങള്‍ തുടങ്ങി. ജില്ലക്കമ്മറ്റിയേ വെല്ലുവിളിച്ച് സമാന്തരയോഗങ്ങളും കമ്മറ്റികളും വിളിക്കാന്‍ വിമതന്മാര്‍ ശ്രമം തുടങ്ങിയതൊടെ നീക്കം എങ്ങനെ ചെറുക്കാമെന്നാലോചിക്കാന്‍ ഔദ്യോഗിക പക്ഷം അടിയന്തര ബ്രാഞ്ച് കമ്മറ്റികള്‍ വിളിക്കുന്നു.

19ന് പി കൃഷ്ണപിള്ള അനുസ്മരണ ദിനാചരണം ബേഡകത്തെ സിപിഎം വിമതവിഭാഗം സംഘടിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ജില്ലാക്കമ്മിറ്റിയുടെ നടപടി. ബേഡകം ഏരിയാ കമ്മിറ്റിയുടെ പരിധിയില്‍ വരുന്ന 105 ബ്രാഞ്ച് കമ്മിറ്റികളിലും യോഗം ചേരും. 14, 16, 17 തിഒയതികളിലായി യോഗം ചേരാനാണ് ജില്ലാക്കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതനുസരിച്ച് തീയതികളില്‍
കഴിയുന്നത്ര ബ്രാഞ്ച് യോഗങ്ങളില്‍ ജില്ലാകമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കാനും നിര്‍ദേശമുണ്ട്. വിമതവിഭാഗം സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നതുള്‍പ്പെടെ ജില്ലാ കമ്മിറ്റിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിശദീകരിക്കും.

എന്നാല്‍ ബേഡകം ഏരിയാകമ്മിറ്റിയില്‍ ജില്ലാനേതൃത്വം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെ നിലപാടുമായി മുന്നോട്ടു പോകുമെന്നാണ് വിമതവിഭാഗത്തിന്റെ നിലപാട്.

കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ ഒദ്യോഗിക പാനല്‍ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ സി. ബാലനെ ബേഡകം ഏരിയാ സെക്രട്ടറിയായി തുടരാന്‍ ജില്ലാകമ്മിറ്റി അനുമതി നല്‍കിയതാണ് വിവാദമായത്.

ഇതേ തുടര്‍ന്നാണ് ബേഡകത്ത് പ്രശ്നങ്ങള്‍ തുടങ്ങിയത്.
തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന്‍ എന്നിവരടക്കമുള്ളവര്‍ക്ക് വിമതവിഭാഗം പരാതി നല്‍കിയിരുന്നു.

ബേഡകം ഏരിയാകമ്മിറ്റിയിലെ പ്രശ്നങ്ങള്‍
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പരിഗണിക്കാമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിമതവിഭാഗത്തെ അറിയിച്ചതോടെയാണ് തര്‍ക്കത്തിന് താത്കാലിക ശമനമായത്. എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷവും ജില്ലാക്കമ്മിറ്റിയുടെ തീരുമാനവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സമിതി അനുവാദനം നല്‍കിയതോടെയാണ് തര്‍ക്കം വീണ്ടും രൂക്ഷമാവുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :