തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പ്; വിഎസിന്റെ പദവി എന്തായിരിക്കുമെന്ന് ആശങ്കയുള്ളവര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കും- യെച്ചൂരി

കേരളത്തിലെ അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫ് നയിക്കും

സിപിഎം , നിയമസഭ തെരഞ്ഞെടുപ്പ് , സീതാറാം യെച്ചൂരി , കോൺഗ്രസ്– ബിജെപി
കൊച്ചി| jibin| Last Updated: ചൊവ്വ, 3 മെയ് 2016 (11:39 IST)
ഒറ്റക്കെട്ടായിട്ടാണ് സിപിഎം നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ കാലത്തെ തെറ്റുകള്‍ എല്ലാവരുക്കും വ്യക്തമായതിനാല്‍ ഒരുമിച്ചാണ് മുന്നോട്ടു പോകുന്നത്. തെരഞ്ഞെടുപ്പിന്
ശേഷം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പദവിയെന്തായിരിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും എല്ലാവര്‍ക്കും തൃപ്തികരമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ അടുത്ത സര്‍ക്കാര്‍ എല്‍ഡിഎഫ് നയിക്കും. അധികാരത്തിലെത്തുമ്പോള്‍ വിഎസിന്റെ പദവിയുടെ കാര്യം എല്ലാവര്‍ക്കും ആശങ്കയുണ്ട്. നേതാക്കള്‍ ഒരുമിച്ചിരുന്ന് വിഷയത്തില്‍ നല്ല തീരുമാനമെടുക്കും. ഈ തീരുമാനം ആശങ്കയുള്ളവരെ തൃപ്‌തിപ്പെടുത്തുന്നതായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനം അടക്കമുള്ള എല്ലാ കാര്യങ്ങളും തെരഞ്ഞെടുപ്പിലെ ജയത്തിന് ശേഷം തീരുമാനിക്കും. തീരുമാനങ്ങള്‍ ഒരുമിച്ചിരുന്ന് എടുക്കും. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബിജെപിയെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോൺഗ്രസ്– ബിജെപി ഒത്തുകളി കേരളത്തിന് അത്യാപത്ത് വരുത്തും. ബിജെപിയുടെ സഖ്യകക്ഷിയായി ബിഡിജെഎസ് എത്തിയത് വോട്ടുവ്യാപാരികള്‍ ആണെന്നും യെച്ചൂരി പറഞ്ഞു.

മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :