എംബി രാജേഷ് സ്പീക്കർ, മുഹമ്മദ് റിയാസും പി രാജീവും മന്ത്രിമാരാകും

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 മെയ് 2021 (13:22 IST)
രണ്ടാം പിണറായി സർക്കാരിലെ സിപിഎം മന്ത്രിമാർ ആരെല്ലാമെന്നതിൽ തീരുമാനമായി. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയത്.

അതേസമയം സംസ്ഥാനത്ത് ഏറെ ജനപ്രീതിയുള്ള ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്ക് പട്ടികയിൽ ഇടമില്ല. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരായി. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവും കെ.എന്‍. ബാലഗോപാലും ഇടം പിടിച്ചു.

ഡിവൈഎഫ്ഐ പ്രതിനിധിയായി പിഎം മുഹമ്മദ് റിയാസ് മന്ത്രിയായപ്പോൾ മുൻ എംപി കൂടിയായ തൃത്താല എംഎൽഎ എംബി രാജേഷ് സ്പീക്കറാകും. കഴിഞ്ഞ തവണത്തേതിന് സമാനമായി രണ്ട് വനിതാ മന്ത്രികൾ ഇത്തവണത്തെ മന്ത്രിസഭയിലുമുണ്ട്.

സിപിഎം മന്ത്രിമാർ ഇവർ

എം.വി. ഗോവിന്ദന്‍

കെ. രാധാകൃഷ്ണന്‍
കെ.എന്‍. ബാലഗോപാല്‍
പി. രാജീവ്
വി. ശിവന്‍കുട്ടി
വീണ ജോര്‍ജ്
ആര്‍. ബിന്ദു
സജി ചെറിയാന്‍
വി. അബ്ദുറഹ്‌മാന്‍

മുഹമ്മദ് റിയാസ്‌



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :