മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ശീലം പാര്‍ട്ടിക്കില്ല: കോടിയേരി

 സിപിഎം , കോടിയേരി ബാലകൃഷ്‌ണന്‍ , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 10 ഡിസം‌ബര്‍ 2015 (15:11 IST)
മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന ശീലം പാര്‍ട്ടിയ്‌ക്കില്ലെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. പാര്‍ട്ടി ജാഥ നയിക്കുന്നതും മുഖ്യമന്ത്രി സ്‌ഥാനവും തമ്മില്‍ ബന്ധമില്ലെന്നും പാര്‍ട്ടി സെക്രട്ടറിമാര്‍ തന്നെ ജാഥ നയിക്കണമെന്നില്ലെന്നും കോടിയേരി വ്യക്‌തമാക്കി.

പിണറായി വിജയന്‍ മത്സരിക്കുമോ എന്ന്‌ പറയാനാകില്ലെന്നും പി. പരമേശ്വരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :