വിമര്‍ശനങ്ങള്‍ വഴിമാറി: പി പി വാസുദേവന്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

പി വാസുദേവന്‍ , സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി , സിപിഎം
മലപ്പുറം| jibin| Last Updated: ബുധന്‍, 7 ജനുവരി 2015 (15:52 IST)
നീണ്ട വിമര്‍ശനങ്ങള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കും ഒടുവില്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി പി പി വാസുദേവനെ വീണ്ടും തെരഞ്ഞെടുത്തു. നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മുപ്പത്തിയഞ്ചംഗ പുതിയ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. പി രാമകൃഷ്ണൻ, അബ്ദുള്ള നവാസ്, പ്രഭാകരൻ, ഹംസക്കുട്ടി എന്നിവരാണ് പുതിയതായി ജില്ലാ കമ്മിറ്റിയിൽ എത്തിയത്. വി ഗോപിനാഥ്, രമണൻ എന്നിവരെ ഒഴിവാക്കി.

അതേസമയം മലപ്പുറത്ത് മുസ്ലീം ലീഗിനെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെടു എന്ന് വിമര്‍ശനമുണ്ടായി. ലീഗിനെതിരെ പാര്‍ട്ടി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും ജില്ലയില്‍ ലീഗിനെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടുവെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :