അഭിറാം മനോഹർ|
Last Updated:
ബുധന്‍, 19 ജനുവരി 2022 (11:26 IST)
കൊവിഡ് വ്യാപനത്തിനിടെ നടത്തിയ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം കൊവിഡ് സൂപ്പർ സ്പ്രെഡറായി. സമ്മേളനത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തു. നിരവധി പേർക്ക് ലക്ഷണങ്ങളുണ്ട്.
മന്ത്രി വി ശിവൻകുട്ടി,എംഎൽഎമാരായ കടകംപള്ളി സുരന്ന്ദ്രൻ, ഐബി സതീഷ്,ജി സ്റ്റീഫൻ എന്നിവർ കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു. ഒരു മുൻ മന്ത്രിയും ഏരിയ സെക്രട്ടറിയും ഏതാനും ലോക്കൽ സെക്രട്ടറിമാർക്കും കൊവിഡ് പോസിറ്റീവായതായി സൂചനയുള്ളതായി റിപ്പോർട്ടിൽ പറയുന്നു. സമ്മേളനവേദിയിൽ ഉണ്ടായിരുന്ന വളണ്ടിയർമാക്കും എസ്എഫ്ഐ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം ജില്ലയിൽ മാത്രം രോഗവ്യാപനത്തിന് കാരണമായ 35 ക്ലസ്റ്ററുകളാണ് ഉണ്ടായത്. സിപിഎം ജില്ലാ സമ്മേളനം,സ്കൂളുകൾ,കോളേജുകൾ,ഓഫീസുകൾ,പോലീസ് സ്റ്റേഷനുകൾ എന്നിവയാണ് മറ്റ് ക്ലസ്റ്ററുകൾ.