‘ഇത് അസാധാരണ നടപടി തന്നെ’; സിപിഐയെ വിമര്‍ശിച്ചും കാനത്തിന് മറുപടി നല്‍കിയും സിപിഎം മുഖപ്രസംഗം

സിപിഐയ്ക്ക് മറുപടിയുമായി സിപിഎം മുഖപത്രം

തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 17 നവം‌ബര്‍ 2017 (10:04 IST)
സി​പി​ഐയുടെ മു​ഖ​പ​ത്രമായ ജ​ന​യു​ഗ​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗത്തെ രൂക്ഷമായി വി​മ​ർ​ശി​ച്ച് ദേ​ശാ​ഭി​മാ​നി​. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഒപ്പിട്ട് ലേഖനം പ്രസിദ്ധീകരിച്ചത് അസാധാരണ നടപടി തന്നെയാണെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗം വിലയിരുത്തുന്നു.

മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവര്‍ത്തന ശൈലിയാണ് എല്‍ഡിഎഫിന്റേത്. ഏതെങ്കിലും ഒരു കക്ഷിക്ക് എതിരഭിപ്രായം ഉണ്ടാകുകയാണെങ്കില്‍ അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് പതിവ്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകമാകുകയും ഇടത് മുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുകയും ചെയ്യുന്ന നടപടിയായിപ്പോയെന്നും ദേശാഭിമാനി വിലയിരുത്തുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :