ഇരയെ അപമാനിക്കുന്ന ഇടപെടൽ നടത്തിയിട്ടില്ല: ശശീന്ദ്രൻ രാജിവെയ്‌ക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം

അഭിറാം മനോഹർ| Last Modified ബുധന്‍, 21 ജൂലൈ 2021 (15:23 IST)
പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ രാജി ഉണ്ടായേക്കില്ല. മന്ത്രിയുടെ വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്‌തനാണെന്നാണ് സൂചന.

കേസിൽ ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. ശശീ‌ന്ദ്രൻ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദമാക്കിയപ്പോഴും സമാനമായ വിലയിരുത്തലാണ് ഉണ്ടായതെന്നാണ് സൂചന. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി ഒന്നും മന്ത്രി ചെയ്തിട്ടില്ലെന്നുമാണ് സിപിഎം വിലയിരുത്തുന്നത്.

ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ല. രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രശ്നം പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നു മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് സിപിഎമ്മും പറയുന്നത്. മന്ത്രിയെന്ന തരത്തിൽ ഇടപെടുമ്പോളുള്ള ജാഗ്രതക്കുറവിനപ്പുറം ഒരു പ്രശ്‌നവും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് സിപിഎം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :