കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനു നേരെ ബോംബേറ്

Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (16:04 IST)
കണ്ണൂരില്‍ ബി.ജെപി വിട്ട് സി.പിഎമ്മില്‍ ചേര്‍ന്ന പ്രവര്‍ത്തകന് നേരെ ബോംബേറ്. എൻ ധീരജ്കുമാര്‍ എന്ന സിപിഎം പ്രവര്‍ത്തകനു നേരെയാണ് ആക്രമണമുണ്ടായത്. ധീരജ്കുമാറിന് നേരെ രണ്ടു തവണ ബോംബെറിഞ്ഞു. ഒരു ബോംബ് സമീപത്തു വീണു പൊട്ടിയെങ്കിലും ഇയാൾക്കു പരുക്കില്ല.

പൊട്ടാത്ത ഒരു ബോംബ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധീരജ്കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വര്‍ഷം 16 ബിജെപി പ്രവർത്തകർ
സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. നിലവിൽ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗമാണ് ധീരജ്കുമാർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :