സിപി‌എം- സംഘപരിവാര്‍ ഏറ്റുമുട്ടല്‍ സംസ്ഥാനമൊട്ടാകെ പടരുന്നു, ചോരക്കളിയില്‍ ഭയന്ന് കേരളം

കണ്ണൂര്‍/കാസര്‍ഗോഡ്‌/തൃശൂര്‍| VISHNU N L| Last Updated: തിങ്കള്‍, 31 ഓഗസ്റ്റ് 2015 (08:36 IST)
കാസര്‍കോട്ടു, തൃശൂരും ആരംഭിച്ച സിപി‌എം- സംഘപ്രിവാര്‍ ഏറ്റുമുട്ടലുകള്‍ സംസ്ഥാനമൊട്ടാകെ പടരുന്നതായി റിപ്പോര്‍ട്ടുകള്‍. കാസര്‍ഗോട്ടും കണ്ണൂരുമാണ് സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി സംഘര്‍ഷം വ്യാപിച്ചതൊടെ അങ്കലാപ്പിലായിരിക്കുന്നത് ആഭ്യന്തര വകുപ്പാണ്.

തിരുവോണ ദിവസം നാരായണന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം വ്യാപിച്ചത്. ഇതിനു ന്‍പിന്നാലെ തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷ് കൊല്ലപ്പെട്ടു. പിന്നീട് കണ്ണൂരിലും കോട്ടയത്തും ഇടുക്കിയിലും സംഘര്‍ഷം വ്യാപിച്ചു. കണ്ണൂരിലേയും കാസര്‍കോട്ടേയും സംഘര്‍ഷത്തിന് ഇതുവരെ അയവുബ്ണ്ടായിട്ടില്ല.
അതിനിടെ കണ്ണൂര്‍ ചക്കരക്കല്ലില്‍ ബോംബുമായി ഒരാള്‍ പിടിയില്‍. വാഹനപരിശോധനയ്ക്കിടെയാണ് സിപിഎം പ്രവര്‍ത്തകനായ സനോജ് അറസ്റ്റിലായത്. ഇന്നുപുലര്‍ച്ചെയായിരുന്നു സംഭവം. ഇയാളുടെ ബൈക്കില്‍ നിന്ന് പോലീസ് രണ്ട് ബോംബുകള്‍ കണ്ടെത്തി.

ഇന്നലെ വീണ്ടും ഉണ്ടായ ആക്രമണങ്ങളില്‍ ഏഴു പേര്‍ക്ക്‌ വെട്ടേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. സംഭവവുമായി ബന്ധപ്പെട്ട് ആറ് ബി ജെ പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലത്തറ, ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പൊലീസ് നിരോധനാജ്ഞ. കണ്ണൂരില്‍ സിപിഎം - ബിജെപി സംഘര്‍ഷം ഗ്രാമപ്രദേശങ്ങളിലേക്കും പടരുന്നു. ബിജെപി ജില്ലാ പ്രസിഡന്റിന്റെ വീടിനു നേരേ ബോംബെറിഞ്ഞു.

കണ്ണൂരില്‍ മൂന്നു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ പോലീസ്‌ 26 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ജില്ലയിലേക്ക്‌ കൂടുതല്‍ പോലീസിനെ വിന്യസിക്കാന്‍ ജില്ലാ പോലീസ്‌ മേധാവി പി.എന്‍. ഉണ്ണിരാജന്‍ ഡി.ജി.പിക്കു സന്ദേശമയച്ചു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സ്‌ഥലങ്ങളില്‍ നൈറ്റ്‌ പട്രോളിങ്‌ ശക്‌തമാക്കാന്‍ നിര്‍ദേശം നല്‍കി. അഴീക്കോട്‌ പഞ്ചായത്തില്‍ നിരോധനാജ്‌ഞ തുടരുന്നു.

അതിനിടെ തില്ലങ്കേരിയില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തു ശേഖരം പോലീസ് പിടികൂടി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ 16 കേസുകളും ഏഴു കേസ് സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ ശക്‌തി തെളിയിക്കാന്‍ അക്രമത്തിന്‌ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; ...

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്
വിഷു- ഈസ്റ്റര്‍ ഉത്സവ സീസണില്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങള്‍ ...

നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ...

നിങ്ങള്‍ക്ക് എത്ര സിം കാര്‍ഡുണ്ട്, പിഴ അടയ്‌ക്കേണ്ടിവരും! ഇക്കാര്യങ്ങള്‍ അറിയണം
നിയമപ്രകാരം ഒരു വ്യക്തി 9 സിംകാര്‍ഡുകളില്‍ കൂടുതല്‍ കൈവശം വയ്ക്കുകയാണെങ്കില്‍ അയാള്‍ 2 ...

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ...

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം
പനിയും വയറുവേദനയും മൂലം വ്യാഴാഴ്ചയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': ...

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്
വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും ഒരുമിക്കും.

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം ...

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം
സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് യുപിഐ സേവനങ്ങള്‍ താറുമാറായത്