പക്വതയോടെ പ്രതികരിക്കണം; ഗണേഷ് കുമാറിന്റെ 'ചെവിക്കുപിടിച്ച്' സിപിഎം, മുഖ്യമന്ത്രിക്കും അതൃപ്തി

രേണുക വേണു| Last Modified ശനി, 20 ജനുവരി 2024 (16:13 IST)

എടുത്തുചാടിയുള്ള പ്രതികരണങ്ങള്‍ കുറയ്ക്കണമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന് സിപിഎമ്മിന്റെ താക്കീത്. മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ പക്വതയോടെ പ്രതികരിക്കണമെന്നാണ് ഘടകകക്ഷി മന്ത്രിയായ ഗണേഷിന് സിപിഎമ്മില്‍ നിന്നും മുന്നണിയില്‍ നിന്നുമുള്ള നിര്‍ദേശം. തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് ബസുകള്‍ ലാഭത്തിലല്ലെന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും അതൃപ്തിയുണ്ട്.

മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ തലസ്ഥാനത്തെ നഗരത്തിലെ ഇലക്ട്രിക് ബസ് സര്‍വീസ് ലാഭകരമാണെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രധാന വാര്‍ത്തയായി നല്‍കി. നഗരത്തില്‍ 110 ഇലക്ട്രിക് ബസുകളും ദിനംപ്രതി ശരാശരി 80,000 യാത്രക്കാരും ഉണ്ടെന്നാണ് ദേശാഭിമാനി മന്ത്രിയുടെ പ്രസ്താവനയ്ക്കു മറുപടിയായി നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ പരാമര്‍ശത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്കും അതൃപ്തിയുണ്ട്.


അതേസമയം നഗരത്തിലെ ഇലക്ട്രിക് ബസ് സര്‍വീസുകളെ കുറിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ചൊവ്വാഴ്ച ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. മന്ത്രി ഇത് മുഖ്യമന്ത്രിക്ക് കൈമാറും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :