തരൂരിൽ പികെ ജമീലയെ ഒഴിവാക്കി,പൊന്നാനിയിൽ നന്ദകുമാർ, അരുവിക്കരയിൽ ജി സ്റ്റീഫൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (13:47 IST)
വിവാദങ്ങൾക്കൊടുവിൽ പാലക്കാട്ടെ തരൂര്‍ സീറ്റിൽ ഡോ.പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ഉപേക്ഷിച്ച് സിപിഎം. സംവരണമണ്ഡലമായ ഇവിടെ മന്ത്രി എ.കെ.ബാലൻ്റെ ഭാര്യയെ പരിഗണിക്കുന്നതിനെതിരെ സിപിഎം കീഴ്ഘടകങ്ങളിൽ അതിരൂക്ഷമായ വിമര്‍ശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ജമീലയെ മാറ്റി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ജമീലയെ മാറ്റി ഡിവൈഎഫ്ഐ നേതാവ് പി.പി.സുമോദിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉൾപ്പെടുത്തി. അതേസമയം ജില്ലാ ഘടകം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിട്ടും അരുവിക്കരയിൽ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ച ജി സ്റ്റീഫനെ തന്നെ സ്ഥാനാർത്ഥിയായി നിർത്താൻ തീരുമാനിച്ചു. പൊന്നാനിയിൽ സെക്രട്ടറിയേറ്റ് തീരുമാനിച്ച സ്ഥാനാർത്ഥി പി നന്ദകുമാർ തന്നെ മത്സരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :