ഷാഫിയേയും രാഹുലിനേയും നുണ പരിശോധനയ്ക്കു വെല്ലുവിളിച്ച് സിപിഎം; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

അതേസമയം കള്ളപ്പണ ആരോപണത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തില്‍ ആയിരിക്കുകയാണ്

Shafi Parambil, Rahul Mamkootathil and VK Sreekandan
Shafi Parambil, Rahul Mamkootathil and VK Sreekandan
രേണുക വേണു| Last Modified വ്യാഴം, 7 നവം‌ബര്‍ 2024 (10:58 IST)

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനെതിരെ കള്ളപ്പണ ആരോപണം ശക്തമാക്കി സിപിഎം. പാലക്കാട് ഹോട്ടലിലെ പരിശോധനയില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോ എന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു ചോദിച്ചു. കള്ളപ്പണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

' കോണ്‍ഗ്രസ് നേതാക്കള്‍ എന്തിനാണ് പരിശോധനയെ പേടിക്കുന്നത്. വനിത നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പരിശോധന നടക്കുന്നുവെന്നറിഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പേടിക്കുന്നത് എന്തിനാണ്. മണിക്കുറുകള്‍ കഴിഞ്ഞാണ് ഷാഫിയും ശ്രീകണ്ഠനും എത്തിയത്. വെല്ലുവിളിയൊന്നും പാലക്കാട്ടുകാരോട് വേണ്ട. പാലക്കാട്ടെ ഇടതുപക്ഷത്തെ സതീശന് അറിയില്ല. ഓലപ്പാമ്പ് കാണിച്ച് ആരേയും പേടിപ്പിക്കേണ്ട. സതീശനെ പാലക്കാട് പ്രവേശിപ്പിക്കണ്ട എന്ന് തീരുമാനിച്ചാല്‍ അത് നടപ്പാക്കും,' സുരേഷ് ബാബു പറഞ്ഞു.

അതേസമയം കള്ളപ്പണ ആരോപണത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. ഹോട്ടലില്‍ കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം ശക്തിപ്പെടുത്തണമെന്നാണ് സിപിഎം നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :