സിപിഐ സമ്മേളനം; പൊതുചര്‍ച്ചയില്‍ തര്‍ക്കം

കോട്ടയം| vishnu| Last Modified ഞായര്‍, 1 മാര്‍ച്ച് 2015 (13:04 IST)
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള പൊതുചര്‍ച്ചയില്‍ അഭിപ്രായ തര്‍ക്കം. അസി സെക്രട്ടറി പ്രകാശ് ബാബു വിഭാഗീയത വളര്‍ത്തുന്നുവെന്നാരോപിച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാകേറ്റത്തിലെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ചര്‍ച്ച നിര്‍ത്തിവച്ചു.
പിന്നീട് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇടപെട്ടാണ് ചര്‍ച്ച പുനരാരംഭിച്ചത്.

പ്രകാശ് ബാബുവിന് പത്തനംതിട്ടയുടെ ചുമതല കൊടുത്തപ്പോള്‍ ഒരു പ്രബല നേതാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചു എന്ന പത്തനം തിട്ടയില്‍ നിന്നുള്ള പ്രതിനിധികള്‍ ആരോപിച്ചതാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. ഇത് തിരുവനന്തപുരത്തു നിന്നുള്ള പ്രതിനിധികള്‍ പിന്തുണച്ചതോടെ പ്രകാശ്ബാബുവിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി.


ഇതേതുടര്‍ന്ന് തര്‍ക്കം മൂര്‍ഛിച്ചു.
തുടര്‍ന്ന് ബഹളമുണ്ടാക്കുന്നവര്‍ പുറത്തുപോകണമെന്ന് പ്രിസീഡിയം ആവശ്യപ്പെട്ടതോടെ അഞ്ചുമിനിട്ടോളം ചര്‍ച്ച നിര്‍ത്തിവെക്കേണ്ടിവന്നു. പിന്നീട് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇടപെട്ടാണ് ചര്‍ച്ച പുനരാരംഭിച്ചത്. വൈകീട്ട് എല്ലാ ജില്ലകളില്‍ നിന്നും സംസ്ഥാന നേതൃത്വത്തിലേക്ക് വരേണ്ടവരുടെ പട്ടിക തയ്യാറാക്കും. നാളെ രാവിലെ ഇവരുടെ ലിസ്റ്റ് അവതരിപ്പിക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :