സ്പ്രിംഗ്‌ളർ കരാർ: കാനത്തിന് അതൃ‌പ്‌തി, കോടിയേരിയെ കണ്ട് വിവരം അറിയിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ഏപ്രില്‍ 2020 (12:47 IST)
കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ അമേരിക്കൻ കമ്പനിയായ സ്പ്രിങ്‌ളറുമായി ഉണ്ടാക്കിയ ഡാറ്റ കൈമാറ്റ കരാറിൽ സിപിഐ‌യ്‌ക്ക് അതൃപ്‌തി. കരാറിൽ അവ്യക്തതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ധരിപ്പിച്ചു. എകെജി സെന്ററിൽ വെച്ച് ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച്ച.

എന്ത് കൊണ്ട് കരാര്‍ വിശദാംശങ്ങൾ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന നിര്‍ണ്ണായക ചോദ്യമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉന്നയിക്കുന്നത്. നിയമനടപടികൾ അമേരിക്കയിലാക്കിയതിലും അതൃപ്‌തിയുണ്ട്.രാര്‍ സാഹചര്യങ്ങളെല്ലാം ഐടി സെക്രട്ടറി വിശദീകരിച്ചെങ്കിലും സിപിഐയുടെ ഇക്കാര്യത്തിലുള്ള അതൃപ്തി തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :