രാജിയല്ല; ജേക്കബ് തോമസിനെ പുറത്താക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് മുഖപത്രം

സി പി എം കൂട്ടിലടച്ച 'തത്തയ്ക്ക്' അവർ പറയുന്നതിനനുസരിച്ചേ കാർഡുകൾ തിരഞ്ഞെടുക്കാൻ പറ്റൂള്ളു: ജേക്കബ് തോമസിനെ വിമർശിച്ച് കോൺഗ്രസ് മുഖപത്രം

കോഴിക്കോട്| aparna shaji| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2016 (08:13 IST)
വിജിലൻസ് മേധാവി ജേക്കബ് തോമസിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല മറിച്ച് പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണാത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. യു ഡി എഫ് സർക്കാരിനെ വെല്ലുവിളിച്ചതിനും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ അപഹസിച്ചതിനുമുള്ള പാരിതോഷികമായിരുന്നു വിജിലൻസ് മേധാവി പദവിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ബാർ കോഴകേസിൽ കെ എം മാണിക്കെതിരെ കേസ് എടുക്കാൻ കാണിച്ച ഉത്സാഹം ഇ പി ജയരാജന്റെ കേസിൽ കാണിച്ചാൽ കസേര തെറിക്കുമെന്ന് ജേക്കബ് തോമസ് ഭയപ്പെടുമെന്നും പറയുന്നു. സി പി എം കൂട്ടിലടച്ച തത്തയ്ക്ക് അവര്‍ പറയുന്നവര്‍ക്കെതിരെ മാത്രമേ മഞ്ഞ കാര്‍ഡും ചുവപ്പുകാര്‍ഡും കൊത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജേക്കബ് തോമസിന് മനസ്സിലായി എന്നും പ്രസംഗത്തിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :