ലോകത്ത് കൊവിഡ് ബാധിതർ 2 കോടി 43 ലക്ഷം പിന്നിട്ടു. മരണം 8,28,721

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 27 ഓഗസ്റ്റ് 2020 (07:42 IST)
ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,43,15,420 ആയി. രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 8,28,721 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് സ്ഥിതി അതീീവ ഗുരുതരമായി തുടരുന്നത്. അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60 ലക്ഷത്തോട് അടുക്കുകയാണ്.

59,98,666 പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്. 1,83,607 പേർ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ബ്രസീലിൽ 37,22,004 പേർക്ക് രോഗബാധ സ്ഥിരീരിച്ചു. 1,17,756 പേർക്ക് വൈറസ് ബാധ മൂലം ബ്രസീലിൽ ജീവൻ നഷ്ടമായി. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു 60,000 പേരാണ് രാജ്യത്ത് കൊവ്ഡ് ബാധയെ തുടർന്ന് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :