എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (13:18 IST)
വയനാട്: വയനാട്ടിലെ ഏറെ പഴക്കം ചെന്ന ജയിലുകളിൽ ഒന്നായ വൈത്തിരി സ്‌പെഷ്യൽ സബ് ജയിലിലെ തടവുകാരിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒട്ടാകെ 43 തടവുകാരാണ് ഇവിടെയുള്ളത്.
പഴക്കം ചെന്ന ഈ ജയിലിൽ ഉള്ള എട്ടു സെൽ മുറികളിലായി പതിനാറുപേരെ പാർപ്പിക്കാനാണ് സൗകര്യമുള്ളത്. എന്നാൽ ഈ സ്ഥലത്ത് ഇപ്പോൾ 43 തടവുകാരാണ് താമസിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച 26 പേർക്കൊപ്പം ബാക്കിയുള്ളവർക്കും കോവിഡ്
ലക്ഷണമുണ്ട് എന്നാണ് റിപ്പോർട്ട്.
അതെ സമയം മാനന്തവാടി ജില്ലയിൽ ഇതിനേക്കാൾ വലുപ്പമുള്ളതും 200 പേരെ ഒരേ സമയം പാർപ്പിക്കാൻ കഴിയുന്നതുമാണ് എങ്കിലും അവിടെ ഇപ്പോൾ 70 തടവുകാർ മാത്രമാണുള്ളത്. അതിനാൽ വൈത്തിരി ജയിലിലെ തടവുകാരിൽ ചിലരെ മാനന്തവാടിയിലേക്ക് മാറ്റുന്നതിൽ എന്താണ് പ്രശനം എന്നും തടവുകാർ തന്നെ ചോദിക്കുന്നു.