കോവിഡ് മൂന്നാം തരംഗം: സ്‌കൂളുകള്‍ അടച്ചേക്കും

രേണുക വേണു| Last Modified തിങ്കള്‍, 10 ജനുവരി 2022 (10:46 IST)

കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജനുവരി പകുതിയോടെ സ്‌കൂളുകള്‍ അടച്ചിടാനാണ് തീരുമാനം. ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈന്‍ ആക്കുന്നതാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും യോഗത്തില്‍ പങ്കെടുക്കും. സ്‌കൂളുകളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, കോളേജുകളില്‍ പതിവ് പോലെ ക്ലാസുകള്‍ നടന്നേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :