കേരളത്തില്‍ സിനിമ തിയറ്ററുകളും ബാറുകളും അടയ്ക്കാന്‍ ആലോചന

രേണുക വേണു| Last Modified ബുധന്‍, 5 ജനുവരി 2022 (16:05 IST)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന. സിനിമ തിയറ്ററുകളിലും ബാറുകളിലും വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വ്യാപനത്തിന്റെ ആശങ്ക കൂടി കണക്കിലെടുത്ത് സിനിമ തിയറ്ററുകള്‍ ഒരു മാസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ശീതീകരിച്ച മുറികളിലും ഹാളുകളിലും രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തിയറ്ററുകളിലും ബാറുകളിലും നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :