പരിഭ്രാന്തിയില്‍ നഗരങ്ങള്‍; എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കുതിച്ചുയരും

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (10:22 IST)

എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കലക്ടര്‍ എസ്.സുഹാസ് മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍. പ്രാദേശിക കണ്ടെയ്ന്‍മെന്റ് സോണില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്തിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികള്‍ സജ്ജമായിരിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.


സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റിയുടേതാണ് വിലയിരുത്തല്‍.
ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. രോഗവ്യാപനം ദിനംപ്രതി കൂടിയേക്കാം. അഞ്ച് ജില്ലകളില്‍ അതിജാഗ്രത വേണമെന്നും മുന്നറിയിപ്പ്. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് അതിജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയാണ്. പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വാക്‌സിന്‍ വിതരണം ഉണ്ടാകില്ലെന്നാണ് പല കേന്ദ്രങ്ങളില്‍ നിന്നും അറിയിച്ചിരിക്കുന്നത്.
വാക്‌സിന്‍ ക്ഷാമം തുടരുന്നതിനിടെ 5.5 ലക്ഷം
വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്നും ഇന്ന് ലഭ്യമാകുമെന്നതാണ് പ്രതീക്ഷ നല്‍കുന്നത്.

രോഗവ്യാപനം തീവ്രമായി തുടരുന്നതിനാല്‍ സംസ്ഥാനത്ത് കൂട്ടപ്പരിശോധന നടത്തുന്നത് തുടരും. മൂന്ന് ലക്ഷം പേരെ പരിശോധിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നുനില്‍ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ കോവിഡ് കോര്‍ കമ്മിറ്റിയോഗം നിര്‍ദേശിച്ചു.


രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് നിലവില്‍ വന്നു. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം. രാത്രി കര്‍ഫ്യു കൂടാതെ ഞായറാഴ്ചകളിലെ ലോക്ക്ഡൗണും ആലോചനയിലുണ്ട്. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉടന്‍ വേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ ...

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി ...

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; ...

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്
സംസ്ഥാനത്ത് പ്രതിവര്‍ഷം നടക്കുന്നത് 50,000 വിവാഹമോചന കേസുകള്‍. ഇത് കുട്ടികളെയാണ് കൂടുതല്‍ ...

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ...

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കോതമംഗലം കുട്ടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. ഇളമ്പശ്ശേരി ...

തൃശൂരും പാലക്കാടും വേനല്‍ മഴ

തൃശൂരും പാലക്കാടും വേനല്‍ മഴ
കാസര്‍ഗോഡ് മലയോര മേഖലകളിലും മഴ ലഭിക്കുന്നുണ്ട്

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് ...

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടി
കളമശ്ശേരിയിലെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. ...