പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

രേണുക വേണു| Last Modified വ്യാഴം, 5 ഓഗസ്റ്റ് 2021 (07:46 IST)

പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് ബുധനാഴ്ചയാണ്. ഇനിമുതല്‍ ടിപിആര്‍ അടിസ്ഥാനത്തില്‍ ആയിരിക്കില്ല പ്രാദേശിക നിയന്ത്രണങ്ങള്‍. ജനസംഖ്യയില്‍ ആയിരത്തില്‍ പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതിന്റ നിരക്ക് പരിഗണിച്ചായിരിക്കും നിയന്ത്രണങ്ങള്‍.

ഇന്നുമുതല്‍ ആഴ്ചയില്‍ ആറ് ദിവസവും എല്ലാ കടകളും തുറക്കാം. ഞായറാഴ്ച മാത്രമാണ് ലോക്ക്ഡൗണ്‍. രാവിലെ 7 മുതല്‍ രാത്രി 9 വരെയാണ് പ്രവര്‍ത്തന സമയം. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍, 72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഒരു മാസത്തിനു മുന്‍പ് കോവിഡ് വന്നു രോഗം ഭേദമായ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളെയും കടകളില്‍ കൊണ്ടു പോകാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :