കേരളം വീണ്ടും ലോക്ക്ഡൗണിലാകുമോ? സാധ്യത ഇങ്ങനെ

രേണുക വേണു| Last Modified തിങ്കള്‍, 24 ജനുവരി 2022 (19:52 IST)

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് കേരളം ചെയ്യുന്നത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ ഉണ്ടാകില്ല. എന്നാല്‍, പിടിവിട്ടാല്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ രണ്ട് ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം അനിയന്ത്രിതമായി കൂടിയാല്‍ ലോക്ക്ഡൗണ്‍ വേണമെന്ന് വിദഗ്ധര്‍ സര്‍ക്കാരിന് ഉപദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം എല്ലാ ജില്ലകളിലും സര്‍ജ് കപ്പാസിറ്റിക്ക് അപ്പുറം കടക്കുന്ന സ്ഥിതിയുണ്ടായാല്‍ മാത്രമേ കേരളത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :