കൊല്ലം ജില്ലയിലും കോവിഡ് വ്യാപനം രൂക്ഷം : ടി.പി.ആർ 31.76 ആയി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 19 ജനുവരി 2022 (15:33 IST)
കൊല്ലം: സംസ്ഥാനത്ത് കോവിഡ്
രോഗബാധ അധികരിക്കുന്നതിനൊപ്പം കൊല്ലം ജില്ലയിലും അതിരൂക്ഷമായി. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിൽ 1604 പേർക്കാണ് കോവിഡ്
സ്ഥിരീകരിച്ചത്. ഇതിൽ 22 പേര് ആരോഗ്യ പ്രവർത്തകരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേരുമുണ്ട്.


കോവിഡ് മുക്തി നേടിയവർ 989 ആണ്. മുനിസിപ്പാലിറ്റികളിൽ പുനലൂരാണ് മുന്നിൽ - 64 പേർക്ക്. തൊട്ടുപിന്നിൽ കൊട്ടാരക്കര (37), കരുനാഗപ്പള്ളി (26), പറവൂർ (14) എന്നിവയാണ്. ഇതിനൊപ്പം പഞ്ചായത്തുകളിൽ പത്തനാപുരത്ത് 47 എണ്ണവും ചാത്തന്നൂരിൽ 39 എണ്ണവും അഞ്ചലിൽ 37 എണ്ണവുമുണ്ട്.

ജില്ലയിൽ ഇപ്പോൾ ആകെ കോവിഡ് ക്ലസ്റ്ററുകൾ 14 എണ്ണമാണുള്ളത്. ഏറ്റവും കൂടുതൽ പേരുള്ളത് കരിക്കോട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് ക്ലസ്റ്ററിലാണ് (74 പേർ). ജില്ലയിൽ കൂടുതൽ സി.എഫ്.എൽ.ടി.സി കൽ തുറക്കാനും തീരുമാനം ആയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :