കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ്; മുഴുവന്‍ പൊലീസുകാരെയും നിരീക്ഷണത്തിലാക്കി

ശ്രീനു എസ്| Last Updated: വെള്ളി, 31 ജൂലൈ 2020 (16:41 IST)
കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മുഴുവന്‍ പൊലീസുകാരെയും നിരീക്ഷണത്തിലാക്കി. എംഎല്‍എ ബി സത്യനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടുകൂടി പള്ളിക്കല്‍ സ്റ്റേഷനിലെ സി ഐയ്ക്ക് കിളിമാനൂര്‍ സ്റ്റേഷനിലെ ചുമതലകൂടി നല്‍കും.

കിളിമാനൂര്‍ സ്റ്റേഷനില്‍ അറസ്റ്റിലായ ഒരു പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നാകാം പൊലീസുകാര്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. സംസ്ഥാത്ത് കൊവിഡ് ബാധിച്ച പൊലീസുകാരുടെ എണ്ണം 85ആയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :