കോട്ടയത്ത് ഓട്ടോ ഡ്രൈവറിൽ നിന്നും 15 പേർക്കു രോഗം,പാറത്തോട് മൂന്ന് കൊവിഡ് ക്ലസ്റ്ററുകൾ

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂലൈ 2020 (12:31 IST)
കോട്ടയത്ത് സമ്പർക്കം മൂലം രോഗം ബാധിച്ച രോഗികളുടെ എണ്ണം വർധിക്കുന്നു.ഓട്ടോ ഡ്രവറിൽ നിന്നും 15 പേർക്ക് രോഗം പിടിപ്പെട്ട പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൊവിഡ് ക്ലസ്റ്ററായി. ഈ മേഖലയിൽ 50 പേർക്ക് ഇന്ന് ആൻറിജൻ പരിശോധന നടത്തും. ഫലങ്ങൾ ഇന്ന് തന്നെ ലഭിക്കുമെന്നും പ്രദേശത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുമെന്നും ജില്ലാ ഭരണഗൂഡം അറിയിച്ചു.

ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 25 പേരിൽ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര്‍ പാറത്തോട് സ്വദേശികളാണ്.ഇക്കഴിഞ്ഞ ആറാം തിയതിയാണ് പാറത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുമ്പ് ഇയാള്‍ മരിക്കുകയും ചെയ്‌തു.ഇയാളിൽ നിന്നും കൂടുതൽ പേർക്ക് രോഗം ബാധിച്ചതായാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :