മാസ്ക് ധരിച്ചില്ലെങ്കിലും പിടി വീഴും; കോഴിക്കോട് പരിശോധന ശക്തമാക്കി പൊലീസ്

അനു മുരളി| Last Modified ശനി, 18 ഏപ്രില്‍ 2020 (16:39 IST)
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷയൊരുക്കി കോഴിക്കോട് പൊലീസ്. കൊവിഡ് 19ന്റെ റെഡ് സോണിലാണ് കോഴിക്കോട്. ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കാതെ റോഡിലിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്.

കര്‍ശന പരിശോധനയാണ് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ നടക്കുന്നത്. മാസ്ക്ക് ധരിക്കാതെ എത്തുന്നവര്‍ക്ക് പൊലീസ് വക മാസ്ക്ക് നൽക്കാനും തീരുമാനമുണ്ട്. 65 വയസിന് മുകളിലുള്ളവർ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ഇത് ലംഘിക്കുന്നവർക്കെതിരേയും നടപടിയുണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :