'കൊറോണ ലോകം കീഴടക്കുന്നു, ഞാനും യാത്രയാകുന്നു' - കൊവിഡിനെ ഭയന്ന് മധ്യവയസ്‌കൻ ജീവനൊടുക്കി

കൊറോണ വൈറസ്, കോവിഡ് 19, കൊവിഡ് 19, ആത്‌മഹത്യ, Coronavirus, Covid 19, Suicide
തിരുവനന്തപുരം| ജോര്‍ജി സാം| Last Modified ബുധന്‍, 8 ഏപ്രില്‍ 2020 (15:44 IST)
കൊവിഡ് ഭീതിയിൽ മധ്യ വയസ്‌കന്‍ ജീവനൊടുക്കി.
കാട്ടായിക്കോണം ശാസ്തവട്ടം കാട്ടാംവിള വീട്ടിൽ പരേതനായ നെൽസണിന്റെ മകൻ സൈമണാണ് കോവിഡിനെ ഭയന്ന് ആത്മഹത്യ ചെയ്തത്.
കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി ലാബിലെ താത്കാലിക ജീവനക്കാരനാണിയാൾ.

"കൊറോണ ലോകം കീഴടക്കുന്നു, ഞാനും യാത്രയാകുന്നു ശാന്തികവാടത്തിലേക്ക്" - എന്ന്
ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് അമ്പത്താറുകാരനായ സൈമൺ ജീവനൊടുക്കിയത്. അവിവാഹിതനായ ഇയാളെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ്
കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾക്ക് പനിയുണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

പൊലീസെത്തി തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം എത്തിച്ച ശേഷം കൊവിഡ് പശ്ചാത്തലത്തിലുള്ള മുൻകരുതലുകൾ എടുത്ത് പോസ്റ്റുമാർട്ടം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :