Breaking News: കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ

നെല്‍വിന്‍ വില്‍സണ്‍| Last Updated: തിങ്കള്‍, 19 ഏപ്രില്‍ 2021 (17:28 IST)

കേരളത്തില്‍ നാളെ മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.


രണ്ട് ആഴ്ചത്തേയ്ക്കാണ് കര്‍ഫ്യൂ. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്താണ് കര്‍ഫ്യൂ ബാധകം. ഈ സമയത്ത് യാത്ര അനുവദിക്കില്ല. പൊതുപരിപാടികള്‍ക്കും വിലക്കുണ്ടാകും. പൊതുഗതാഗതത്തിനു തടസമില്ല.


തൃശൂര്‍ പൂരം പൊതുജനങ്ങളില്ലാതെ നടത്താന്‍ തീരുമാനിച്ചു. പൂരപ്പറമ്പില്‍ സംഘാടകര്‍ മാത്രം.
ചമയപ്രദർശനം ഇല്ല. 24ലെ പകൽ പൂരം ഒഴിവാക്കും.
സാമ്പിൾ വെടിക്കെട്ട് ഒരു കുഴി മിന്നൽ മാത്രം. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പിൽ കയറാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. മാധ്യമപ്രവർത്തകർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :