സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ഒ.പി. തുടങ്ങണം; സര്‍ക്കാര്‍ നിര്‍ദേശം

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 10 മെയ് 2021 (07:57 IST)

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ഒ.പി. തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ കോവിഡ് ഒ.പി.കളാക്കി മാറ്റണമെന്നും നിര്‍ദേശിച്ചു. കിടപ്പുരോഗികള്‍ക്ക് കോവിഡ് ബാധയുണ്ടായാല്‍ വീടുകളില്‍ ഓക്‌സിജന്‍ സൗകര്യമൊരുക്കണം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മേയ് 31 വരെ കോവിഡ് ചികിത്സയ്ക്ക് മുന്‍ഗണന നല്‍കണം. അപകടം പോലെ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ ഇതിനുപുറമേ സ്വീകരിക്കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :